Skip to main content

ജില്ലയിലെ സ്‌കൂൾ വിദ്യാർത്ഥിനികൾക്കും ജില്ലാ പഞ്ചായത്തിന്റെ ഷീ-പാഡ്

ജില്ലാ പഞ്ചായത്തിന്റെ അഭിമാന പദ്ധതികളിലൊന്നായ ഷീ-പാഡ് പദ്ധതി ഇനി മുതൽ ജില്ലയിലെ എയ്ഡഡ് സ്‌കൂകൂളുകളിലും. രണ്ടാം ഘട്ട പദ്ധതി നിർവ്വഹണത്തിന്റെ ഭാഗമായാണ് എയ്ഡഡ് സ്‌കൂളുകളെ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. തൃശ്ശൂർ ജില്ലാ പഞ്ചായത്തിൽ നടന്ന അദ്ധ്യാപക സംഗമം പരിശീലന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് സ്‌കൂകൂളുകൾക്ക് അനുവദിച്ച വെന്റിംഗ് മെഷീനുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. 'ബാല സൗഹൃദ ജില്ല' എന്ന ആശയത്തെ ആധാരമാക്കി കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ ലഭ്യമാക്കിക്കൊടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് പറഞ്ഞു.

date