സാങ്കേതിക സഹായത്തിന് അപേക്ഷിക്കാം
കേരളത്തിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ഉല്‍പാദന സേവന വിതരണ പ്രക്രിയകളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് യൂണിവേഴ്സിറ്റി, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സാങ്കേതിക സഹായത്തിന് അപേക്ഷിക്കാം. ഇത്തരത്തില്‍ സഹായം നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് വരുന്ന ചെലവിന്റെ 50:50 എന്ന തോതില്‍ സര്‍ക്കാരും സംരംഭകരും വഹിക്കുന്നതാണ്. ഒരു സംരംഭത്തിന് പരമാവധി 10 ലക്ഷം വരെ ധനസഹായം ലഭിക്കും. താത്പര്യമുളളവര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷയും ബന്ധപ്പെട്ട രേഖകളുമായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ വഴി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട്, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, ചിറ്റൂര്‍, ആലത്തൂര്‍ എന്നീ താലൂക്ക് വ്യവസായ ഓഫീസുകളിലൊ, പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രവുമായോ ബന്ധപ്പെടണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491- 2505408, 0491-2505385.
- Log in to post comments