ഓണം സമൃദ്ധമാക്കാന്‍ കൃഷി വകുപ്പിന്റെ ഓണച്ചന്ത
ഓണത്തെ വരവേല്‍ക്കാന്‍ ഓണച്ചന്തയുമായി കൃഷി വകുപ്പും. കണ്ണൂര്‍ ആര്‍ടി ഓഫീസ് പരിസരത്ത് ആരംഭിച്ച കൃഷി വകുപ്പിന്റെ ഓണച്ചന്ത തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷനായി. എഡിഎം ഇ പി മേഴ്സി ആദ്യവില്‍പ്പന നിര്‍വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ വി കെ രാംദാസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലാല്‍ ടി ജോര്‍ജ്, എ സാവിത്രി തുടങ്ങിയവര്‍ സംസാരിച്ചു.
10 ശതമാനം അധികം വിലനല്‍കി കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിച്ച വിഷരഹിത നാടന്‍ പച്ചക്കറികള്‍ 30 ശതമാനം വിലക്കുറവിലാണ് ഓണ സമൃദ്ധിയിലൂടെ വില്‍പ്പന നടത്തുന്നത്. വട്ടവട, കാന്തല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കര്‍ഷകര്‍ ഉത്പാദിപ്പിച്ച ശീതകാല പച്ചക്കറികള്‍, മറയൂര്‍ ശര്‍ക്കര, വെളുത്തുള്ളി, പഴവര്‍ഗങ്ങള്‍, കര്‍ഷക സംഘങ്ങള്‍ ഉത്പാദിപ്പിച്ച വെളിച്ചെണ്ണ, തേന്‍, നാടന്‍ മുട്ട തുടങ്ങിയ ഉത്പന്നങ്ങളും കൃഷി വകുപ്പിന്റെ ഓണച്ചന്തയില്‍ ലഭ്യമാണ്. സപ്തംബര്‍ 10 വരെ ഓണച്ചന്ത തുടരും.
പി എന്‍ സി/3218/2019
- Log in to post comments