Post Category
അപേക്ഷ ക്ഷണിച്ചു
കടല്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 'സീ സേഫ്റ്റി എക്യുപ്‌മെന്റ് റ്റു ട്രെഡിഷിണല്‍ ഫിഷിംഗ് ക്രാഫ്റ്റ്' പദ്ധതി പ്രകാരം മത്സ്യതൊഴിലാളികള്‍ക്ക് കടല്‍ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. 75 ശതമാനം ഗ്രാന്റോടുകൂടി ഉഅഠ, ഢഒഎ, മറൈന്‍ റേഡിയോ, ജി.പി.എസ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളാണ് നല്‍കുന്നത്. താപ്പര്യമുള്ളവര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആഫീസ് കമലേശ്വരം, വിഴിഞ്ഞം ഫീഷറീസ് സ്റ്റേഷന്‍, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് സെപ്റ്റംബര്‍ 20 വൈകിട്ട് അഞ്ച് മണിക്കു മുന്‍പ് സമര്‍പ്പിക്കണം. എല്ലാ മത്സ്യഭവനുകളിലും അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2450773.
(പി.ആര്‍.പി. 1020/2019)
date
- Log in to post comments