Skip to main content

സുരക്ഷാ പദ്ധതി ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു

ജില്ലാപഞ്ചായത്ത് സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുമായി സഹകരിച്ച നടപ്പിലാക്കി വരുന്ന  സുരക്ഷാ പദ്ധതിയുടെ  ഏരിയ ഗുണഭോക്തൃ സംഗമം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഹഖ് ചാക്കീരി അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് മെമ്പര്‍ സലിം കുരുവമ്പലം മുഖ്യ പ്രഭാഷണം നടത്തി. പ്രൊജക്റ്റ് മാനേജര്‍ ഹമീദ് കട്ടുപ്പാറ, ഡോ. ദിവ്യ, റംലത്ത്, റൈഹാനത്ത്, രാജേശ്വരി, ഷമീര്‍, രജനി, ജിന്‍സി എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ കലാപാടികളും ഹെല്‍ത്ത് ക്യാമ്പും സംഘടിപ്പിച്ചു. 
 

date