Skip to main content

പ്രൊപ്പോസൽ ക്ഷണിച്ചു

പിന്നാക്ക വിഭാഗങ്ങളിലെ പരമ്പരാഗത കളിമൺപാത്ര നിർമാണ തൊഴിലാളികൾ താമസിക്കുന്ന കുംഭാരകോളനികളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയ്ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. ഒരു കോളനിക്ക് പരമാവധി ഒരു കോടി രൂപ അനുവദിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറി ഒപ്പുവച്ച പ്രൊപ്പോസലുകൾ ഒക്‌ടോബർ 30നകം ഡയറക്ടർ, പിന്നാക്കവിഭാഗ വികസന വകുപ്പ്, അയ്യങ്കാളി ഭവൻ, നാലാംനില, കനകനഗർ, വെള്ളയമ്പലം, കവടിയാർ പി.ഒ., തിരുവനന്തപുരം-3 എന്ന വിലാസത്തിൽ ലഭിക്കണം. വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in ൽ ലഭിക്കും.
പി.എൻ.എക്‌സ്.3428/19

date