Post Category
ഒ.ബി.സി പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്കുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാർഷികവരുമാനം 2.50 ലക്ഷം രൂപയിൽ അധികരിക്കാത്തതും സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നതുമായ ഒ.ബി.സി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോമിന്റെ മാതൃകയും അപേക്ഷകർക്കും സ്‌കൂൾ അധികൃതർക്കുമുള്ള നിർദേശങ്ങളും www.scholarship.itschool.gov.in, www.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷകൾ പൂരിപ്പിച്ച് ഒക്‌ടോബർ 25ന് മുൻപ് സ്‌കൂൾ പ്രധാനാധ്യാപകന് നൽകണം. സ്‌കൂൾ അധികൃതർ ഒക്‌ടോബർ 31 നകം ഡാറ്റാ എൻട്രി പൂർത്തിയാക്കണം.
പി.എൻ.എക്‌സ്.3432/19
date
- Log in to post comments