എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച
കോഴിക്കോട് സിവില്‍ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ സെപ്തംബര്‍ 28 (ശനിയാഴ്ച) രാവിലെ 10.30 ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഫാര്‍മസിസ്റ്റ് (യോഗ്യത : ഡി.ഫാം/ ബി.ഫാം പുരുഷന്‍മാര്‍ മാത്രം), ബിസിനസ്സ് ഡവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്, റിസപ്ഷനിസ്റ്റ് (യോഗ്യത : ബിരുദം), ജാവാ ഡവലപ്പര്‍, ആങ്കുലര്‍ ഡവലപ്പര്‍, ഇംപ്ലിമെന്റേഷന്‍ & ടെസ്റ്റിംങ്ങ് എഞ്ചിനീയര്‍ (യോഗ്യത : ബി.ടെക് ഐ.ടി/ഇ.സി/സി.എസ്, ബി.സി.എ, എം.സി.എ, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്), സെയില്‍സ് ഡവലപ്പ്‌മെന്റ് മാനേജര്‍, ബിസിനസ്സ് ഡവലപ്പ്‌മെന്റ് മാനേജര്‍ (യോഗ്യത: ബിരുദം), ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് (യോഗ്യത : പത്താം തരം) ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയ്ബിലിറ്റിസെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും, അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ മതിയായ എണ്ണം ബയോഡാറ്റ സഹിതം സെപ്റ്റംബര്‍ 28 ന് രാവിലെ 10.30ന് സെന്ററില്‍ ഹാജരാകണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 - 2370176.
ബാസ്‌കറ്റ്ബോള്‍ കോച്ച് നിയമനം
കൊയിലാണ്ടി ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ കരാറടിസ്ഥാനത്തില്‍ ബാസ്‌കറ്റ്ബോള്‍ കോച്ചിനെ നിയമിക്കുന്നു. വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ സെപ്തംബര്‍ 30 ന് ഉച്ചക്ക് രണ്ട് മണിക്കാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ. അപേക്ഷകര്‍ എന്‍.ഐ.എസ് യോഗ്യതയുള്ളവരോ സീനിയര്‍ സ്റ്റേറ്റ് ടീമില്‍ കളിച്ചവരോ, സ്പോട്സ് കൗണ്‍സില്‍ അംഗീകരികാരമുള്ളവരോ ആയിരിക്കണം. മാസവേതനം 15,000 രൂപ താല്പര്യമുള്ളവര്‍, വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0495-2383780
വന്യജീവി വാരാഘോഷം
വിദ്യാര്‍ത്ഥികള്‍ക്കായി 6 ന് ചിത്രരചന, ക്വിസ്സ് മത്സരങ്ങള്‍
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഈസ്റ്റ്ഹില്‍ കൃഷ്ണമേനോന്‍ ആര്‍ട്ട് ഗ്യാലറി ആന്റ് മ്യൂസിയം വിദ്യാര്‍ത്ഥികള്‍ക്കായി ഒക്ടോബര്‍ ആറിന് ചിത്രരചനാ, ക്വിസ്സ് മത്സരങ്ങള്‍ സംഘടിപ്പിക്കും.
ചിത്രരചനാ മത്സരത്തില്‍ കെ.ജി, എല്‍.പി, യുപി ,ഹൈസ്‌കൂള്‍ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ക്വിസ്സ് മത്സരത്തില്‍ എല്‍ പി യുപി ,ഹൈസ്‌കൂള്‍ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. മത്സരാര്‍ത്ഥികക്ക് അവരുടെ പേരുകള്‍ നിശ്ചിത പ്രഫോര്‍മയില്‍ ഇ-മെയില്‍ മുഖേനയോ ,വാട്ട്സാപ്പ് മുഖേനയോ,ഓഫീസില്‍ ഒക്ടോബര്‍ നാലിന് വൈകുന്നേരം 5 മണിവരെ രജിസ്റ്റര്‍ ചെയ്യാം. പേര് ഇ-മെയില്‍ ചെയ്യേണ്ട വിലാസം artgallery.krishnamenonmuseum@gmail.com. വാട്ട്സാപ്പ് നമ്പര്‍ 9048017170, 8086101192.
കമ്പൂട്ടര്‍ അസിസ്റ്റ്ന്റിനെ നിയമിക്കും
ജില്ലയിലെ അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസവേതനാടിസ്ഥാന ത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റിനെ(GIS) നിയമിക്കും. താല്‍പ്പര്യമുള്ളവര്‍ ഒക്ടോബര്‍ മൂന്നിന് കോഴിക്കോട് ചക്കോരത്തുകുളത്തുള്ള മേഖലാ നഗരാസൂത്രണ കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം രാവിലെ 11 ന് ഓഫീസില്‍ ഹാജരാകണം. യോഗ്യത സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ, ആര്‍ക്കിടെക്ചറല്‍ ഡിപ്ലോമ. ഫോണ്‍: 0495 2369300.
സര്‍വ്വേയര്‍മാരെ നിയമിക്കുന്നു
ജില്ലയിലെ വിവിധ മാസ്റ്റര്‍പ്ലാന്‍, റോഡ് അലൈന്‍മെന്റ്, വിശദ നഗരാസൂത്രണ പദ്ധതികള്‍ എന്നിവ തയ്യാറാക്കുന്നതിനായി ദിവസവേതനാടിസ്ഥാനത്തില്‍ സര്‍വേയര്‍മാരെ നിയമിക്കും. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബർ 3 ന് കോഴിക്കോട് ചക്കോരത്തുകുളത്തുള്ള റീജിയണല്‍ ടൗണ്‍ പ്ലാനിങ് ഓഫീസില്‍ രാവിലെ 11മണിക്ക് നടക്കും. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ശരിപകര്‍പ്പ് എന്നിവയുമായി ഹാജരാകണം. യോഗ്യത സിവില്‍ ഐ ടി ഐ /ഐ ടി സി ഡ്രാഫ്റ്റ് മാന്‍. ഫോണ്‍: 0495 2369300.
പച്ചത്തുരുത്തുകള്‍
ഇനി രാമനാട്ടുകര നഗരസഭയിലും
പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ ലക്ഷ്യമിട്ട്, അതിജീവനത്തിനായി പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചു കൊണ്ടുള്ള ഹരിത കേരളം മിഷന്‍ പദ്ധതിക്ക് രാമനാട്ടുകര നഗരസഭയില്‍ തുടക്കമായി. ഹരിത കേരളം മിഷന്റെയും രാമനാട്ടുകര നഗരസഭയുടേയും നേതൃത്വത്തില്‍ രാമനാട്ടുകര നഗരസഭയുടെ 16-ാം വാര്‍ഡ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കൗമ്പൗണ്ടില്‍ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് പച്ചത്തുരുത്ത്.
രാമനാട്ടുകര നഗരസഭാ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍ പച്ചത്തുരുത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ പി.കെ സജ്‌ന അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശ് പച്ചത്തുരുത്ത് പദ്ധതിയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ .പി.പി സുരേഷ് ബാബു, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.കെ ഷംസുദ്ദീന്‍, കെ.ജമീല, ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ സയന്‍ന്റിസ്റ്റ് ഡോ.മുഹമ്മദ് കുഞ്ഞി., സി.ഡി.എസ്സ് ചെയര്‍പേഴ്‌സണ്‍ എം.കെ.ബേബി, മെഡിക്കല്‍ ഓഫീസര്‍ ഡോ.ദിവ്യ, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി.പ്രിയ, കുടുംബാരോഗ്യ കേന്ദ്രം എച്ച്.ഐ.ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍, കൃഷി ഓഫീസര്‍, അയ്യങ്കാളി തൊഴിലുറപ്പ് ഓവര്‍സിയര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കളരിക്കല്‍ സ്‌ക്കൂള്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍, കാലിക്കറ്റ് എയര്‍പോര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments