Skip to main content

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി: മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു

ജില്ലയിലെ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മോണിറ്ററിംഗ് ചെയ്യുന്നതിനായി ജില്ലാ കലക്ടര്‍ ചെയര്‍മാനായി ജില്ലാതല സ്റ്റിയറിംഗ് കം മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചു. യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സപ്ലൈകോ, എഫ് സി ഐ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി മോണിറ്ററിംഗ് നടത്തുന്നതിനും ഗുണനിലവാരമുള്ള അരി ലഭ്യത ഉറപ്പുവരുത്തുന്നതിനും യോഗം തീരുമാനിച്ചു.
 

date