Skip to main content

  ടൂറിസം പഠനത്തിലെ ആഗോള ട്രെൻഡുകൾ: സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്യും

  ടൂറിസം പഠനത്തിലെ ആഗോള ട്രെൻഡുകളെക്കുറിച്ച് തിരുവനന്തപുരം കിറ്റ്സിൽ 28, 29 തിയതികളിൽ അന്താരാഷ്ട്ര സമ്മേളനം നടക്കും. 28ന് രാവിലെ 9.30ന് കിറ്റ്‌സ് ആംഫി തിയേറ്ററിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. വി. എസ്. ശിവകുമാർ എം. എൽ. എ, ന്യൂആന്റ് റിന്യുവബിൾ എനർജി വകുപ്പ് കേന്ദ്ര സെക്രട്ടറി ആനന്ദ് കുമാർ, യു. എൻ. ഡബ്്‌ള്യു. ടി. ഒ ഏഷ്യാ പസഫിക് ഡെപ്യൂട്ടി ഡയറക്ടർ ഹേ ഗുക് വാങ്, കെ. ടി. ഡി. സി ചെയർമാൻ എം. വിജയകുമാർ, ടൂറിസം സെക്രട്ടറി റാണി ജോർജ് തുടങ്ങിയവർ പങ്കെടുക്കും.
ടൂറിസം മേഖലയിലെ വിദഗ്ധർ രണ്ടു ദിവസത്തെ സമ്മേളനത്തിൽ വിവിധ സെഷനുകളിൽ സംസാരിക്കും. കേരള ടൂറിസത്തിന്റെ 30 വർഷങ്ങൾ, ടൂറിസവും സാങ്കേതികതയും, പൈതൃക ടൂറിസം, സാഹസിക ടൂറിസം, ഗാസ്‌ട്രോണമി ടൂറിസം, ക്രൂയിസ് ടൂറിസം, ലക്ഷ്വറി ആന്റ് വെൽനസ് ടൂറിസം തുടങ്ങിയ വിഷയങ്ങളിലാണ് വിവിധ സെഷനുകൾ നടക്കുക. പ്രമുഖ ടൂറിസം സ്ഥാപനങ്ങളുടെ മേധാവികൾ സമ്മേളനത്തിൽ പങ്കെടുക്കും.
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ   29ന് വൈകിട്ട് 5.15ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. മുൻ ചീഫ് സെക്രട്ടറിയും ഐ.എം.ജി ഡയറക്ടറുമായ കെ. ജയകുമാർ മുഖ്യ പ്രഭാഷണം നടത്തും.
ടൂറിസം സെക്രട്ടറി റാണി ജോർജ് മുഖാതിഥിയായിരിക്കും. ഡയറക്ടർ പി.ബാലകിരൺ, കിറ്റ്സ് ഡയറക്ടർ ഡോ. രാജശ്രീ അജിത്ത്, പ്രിൻസിപ്പൽ ഡോ.ബി. രാജേന്ദ്രൻ, ടൂറിസം മേഖലയിലെ സ്ഥാപനങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്‌സ്.3447/19

date