Skip to main content

സംഘാടകസമിതി രൂപീകരണ യോഗം

 

    ജില്ലാ സാക്ഷരതാ സമിതിയുടെ നേതൃത്വത്തില്‍ ജില്ലാതല തുടര്‍വിദ്യാഭ്യാസ കലോത്സവം ഒക്ടോബര്‍ 11 മുതല്‍ 13വരെ നടക്കും. ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മുന്‍സിപ്പല്‍-കോര്‍പ്പറേഷന്‍ തലത്തിലും മികച്ച രീതിയില്‍ തുടര്‍വിദ്യാഭ്യാസ കലോത്സവം സംഘടിപ്പിച്ച ഭരണസമിതിയെയും തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തകരെയും പരിപാടിയില്‍ അഭിനന്ദിക്കും. പരിപാടിയുടെ നടത്തിപ്പിനായി സെപ്റ്റംബര്‍ 30ന് ഉച്ചയ്ക്ക് 1.30ന് ഞെക്കാട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ സംഘാടക സമിതി യോഗം ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു അറിയിച്ചു.
(പി.ആര്‍.പി. 1073/2019)

 

date