Post Category
സംസ്ഥാന ജൂനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പ്
കേരള ഖോ-ഖോ അസോസിയേഷൻ ഇന്ററിം കമ്മിറ്റിയും കേരള ഖോ-ഖോ അസോസിയേഷനും കേരള സ്റ്റേറ്റ് സ്‌പോർട്‌സ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ ഒക്‌ടോബർ അഞ്ച്, ആറ് തിയതികളിൽ സംസ്ഥാന ജൂനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പ് നടത്തും. ഒക്‌ടോബർ 24ന് 18 വയസ്സ് തികയാത്ത കായിക താരങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. ഒക്‌ടോബർ 19 മുതൽ 23 വരെ ഗുജറാത്തിലെ സൂററ്റിൽ നടക്കുന്ന ദേശീയ ജൂനിയർ ഖോ-ഖോ മത്സരത്തിനുള്ള സംസ്ഥാന ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ നിന്ന് തിരഞ്ഞെടുക്കും. സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കുന്ന ജില്ലാ ടീമുകൾ ഒക്‌ടോബർ അഞ്ചിന് മൂന്നിനകം ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം.
പി.എൻ.എക്‌സ്.3473/19
date
- Log in to post comments