Skip to main content

'അരങ്ങ്' 2019: സ്ത്രീകള്‍ക്കായി കൈയെഴുത്ത് പോസ്റ്റര്‍ മത്സരം: എന്‍ട്രികള്‍ ഒക്ടോബര്‍ അഞ്ച് വരെ നല്‍കാം

 

കുടുംബശ്രീ 'അരങ്ങ്' 2019 സംസ്ഥാന കലോത്സവത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്കായി കൈയെഴുത്ത് പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കുന്നു. പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. 'സ്വാതന്ത്ര്യം, തുല്യത, പങ്കാളിത്തം' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പോസ്റ്റര്‍ തയ്യാറാക്കേണ്ടത്. ചിത്രങ്ങള്‍, കളറിങ് എന്നിവ ഉപയോഗിക്കാം. ചാര്‍ട്ട് പേപ്പറില്‍ തയ്യാറാക്കിയ പോസ്റ്റര്‍ ഒക്ടോബര്‍ അഞ്ചിന് വൈകീട്ട് അഞ്ചിനകം അതാത് കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളില്‍ എത്തിക്കണം. വിശദമായ വിവരങ്ങള്‍ക്ക് 0491 250 5627 ല്‍ വിളിക്കുക. മത്സരത്തില്‍ ലഭിക്കുന്ന പോസ്റ്ററുകള്‍ കലോത്സവ നഗരിയില്‍ പ്രദര്‍ശിപ്പിക്കും. തിരഞ്ഞടുക്കപ്പെടുന്ന കൈയെഴുത്ത് പോസ്റ്ററിനുള്ള സമ്മാനവിതരണം കലോത്സവ വേദിയില്‍ നടത്തും. ഒക്ടോബര്‍ 11, 12, 13 തിയ്യതികളിലായി പാലക്കാട് ഗവ: വിക്ടോറിയ കോളേജ്, മോയന്‍സ് എല്‍.പി സ്‌കൂള്‍, മോയന്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ തയ്യാറാക്കുന്ന അഞ്ച് വേദികളിലായാണ് കുടുംബശ്രീ സംസ്ഥാന കലോത്സവം നടത്തുക. 14 ജില്ലകളില്‍ നിന്നായി 2000 ത്തോളം കുടുംബശ്രീ അംഗങ്ങള്‍ 25 ഇനം കലാമത്സരങ്ങളില്‍ പങ്കെടുക്കും.

date