Skip to main content
മൂന്നാം ദിവസത്തെ മത്സരഫലങ്ങള്‍

മൂന്നാം ദിവസത്തെ മത്സരഫലങ്ങള്‍

 

 

74 കിലോഗ്രാം വിഭാഗത്തില്‍ കേരളത്തിന്റെ ബിജിന്‍ സാന്‍കി സ്വര്‍ണം നേടി. ഒഡീഷയുടെ ദേബാശിഷ് മൊഹന്തി വെള്ളിയും ജാര്‍ഖണ്ഡിന്റെ രാഹുല്‍ ഭഗ്ത് വെങ്കല മെഡലും കരസ്ഥമാക്കി. 74 കിലോഗ്രാം സബ്ജൂനിയര്‍ പുരുഷ വിഭാഗത്തില്‍ ഗജേന്ദ്രന്‍ സിംഗ് ഗൗഢ രാജസ്ഥാനുവേണ്ട് സ്വര്‍ണം നേടി. ഹരിയാനയുടെ വെന്‍രതീഷ് വെള്ളിയും രാജസ്ഥാന്റെതന്നെ ഹേമന്ത് കുംവത്ത് വെങ്കലവും നേടിയപ്പോള്‍,74 കിലോഗ്രാം സീനിയര്‍ വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ സുനില്‍ കോണേവാത്ക്കര്‍ സ്വര്‍ണവും ഡല്‍ഹിയുടെ ബാല്‍ബേര്‍ കുമാര്‍തംത്ത വെള്ളിയും ബിസ്വജിത്ത് ജെന ഒഡീഷക്കുവേണ്ടി വെങ്കലവും കരസ്ഥമാക്കി. 74 കിലോ മാസ്റ്റര്‍ 1  പുരുഷ  വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ മഹല്‍ക്കര്‍ സ്വര്‍ണവും തെലുങ്കാനയുടെ ദേയാനന്ദ്  റെഡി വെള്ളിയും ഡല്‍ഹിയുടെ നരേഷ് കുമാര്‍ വെങ്കലവും കരസ്ഥമാക്കി. 74 കിലോഗ്രാം മാസ്റ്റര്‍ 2 വിഭാഗത്തില്‍ കേരളത്തിന്റെ ജയരാജന്‍ സ്വര്‍ണവും തമിഴ്‌നാടിന്റെ കൃഷ്ണമൂര്‍ത്തി വെള്ളിയും മധ്യപ്രദേശിന്റെ ബസന്ത് വര്‍മ്മ വെങ്കലവും കരസ്ഥമാക്കി. 74 കിലോഗ്രാം മാസ്റ്റര്‍ 3 വിഭാഗത്തില്‍  എം ആര്‍ സത്പ്പാല്‍ ഡല്‍ഹിക്കുവേണ്ടി സ്വര്‍ണവും കേരളത്തിന്റെ റാഫേല്‍ റ്റി എ വെള്ളിയും മധ്യപ്രദേശിന്റെ അശോക് കുമാര്‍ തിവാരി വെങ്കല മെഡലും  കരസ്ഥമാക്കി. പുരുഷന്മാരുടെ  മാസ്റ്റേഴ്‌സ് 1   66 കിലോഗ്രാം വിഭാഗത്തില്‍ തമിഴ്നാടിന്റെ ബലമുരുകാന്‍ ആര്‍  സ്വര്‍ണവും,കര്‍ണാടകയുടെ സതീഷ് ഖാര്‍വി   വെള്ളിയും കേരളത്തിന്റെ രാജന്‍ ഇ എസ്  വെങ്കലവും നേടി. പുരുഷന്മാരുടെ  മാസ്റ്റേഴ്‌സ് 2   66 കിലോഗ്രാം വിഭാഗത്തില്‍ പശ്ചിമ ബംഗാളിന്റെ സത്യമല്ല സി എസ്   സ്വര്‍ണവും, കേരളത്തിന്റെ സുധാകരന്‍ പി   വെള്ളിയും തമിഴ്നാടിന്റെ ആര്‍ ചേരാമസ്വാമി    വെങ്കലവും നേടി. പുരുഷന്മാരുടെ  മാസ്റ്റേഴ്‌സ് 3   66 കിലോഗ്രാം വിഭാഗത്തില്‍ കേരളത്തിന്റെ പൗളി എന്‍  സ്വര്‍ണവും, കേരളത്തിന്റെ പ്രേമചന്ദ്രന്‍  വെള്ളിയും തെലങ്കാനയുടെ ഡി.സത്യനാരായണന്‍   വെങ്കലവും കരസ്ഥമാക്കി.പുരുഷന്‍മാരുടെ 66 കിലോഗ്രാം വിഭാഗത്തില്‍ ഒഡിഷയുടെ അഭിഷേക് മൊഹന്ത   സ്വര്‍ണവും ,കര്‍ണാടകയുടെ ആരാണ് ജോയ് ഫെര്‍ണാണ്ടസ്  വെള്ളിയും ജാര്‍ഖണ്ഡിലെ രംബീര്‍ സിംഗ്   വെങ്കലവും നേടി.പുരുഷന്മാരുടെ  ജൂനിയര്‍  66കിലോഗ്രാം വിഭാഗത്തില്‍ തമിഴ്നാടിന്റെ ഷെയ്ഖ് മുഹമ്മദ് അലി   സ്വര്‍ണവും, രാജസ്ഥാന്റെ ആദര്‍ശ് തന്‍വാര്‍  വെള്ളിയും ആന്ധ്രാപ്രദേശിന്റെ കെന്‍സ് നാരായണ  വെങ്കലവും നേടി.പുരുഷന്മാരുടെ  സീനിയര്‍   66 കിലോഗ്രാം വിഭാഗത്തില്‍ ഒഡിഷയുടെ ബിച്ചിത്ര നായക് സ്വര്‍ണവും, ജാര്‍ഖണ്ഡിന്റെ ആശിഷ് ദേ  വെള്ളിയും മിസോറാമിനെ ലാല്‍ താങ്വിയ   വെങ്കലവും നേടിയപ്പോള്‍ പെണ്‍കുട്ടികളുടെ 57 കിലോഗ്രാം സബ്ജൂനിയര്‍ വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ ധനശ്രീ സ്വര്‍ണവും, കേരളത്തിന്റെ കൃഷ്ണ വര്‍മ്മ  വെള്ളിയും മഹാരാഷ്ട്രയുടെ പൂജ യാദവ്   വെങ്കലവും കരസ്ഥമാക്കി. വനിതകളുടെ  57 കിലോഗ്രാം മാസ്റ്റര്‍ 1  വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ നീത മേത്ത  ദേശീയ റെക്കോഡോടെ സ്വര്‍ണവും , ഡല്‍ഹിയുടെ അലിഷാ തിവാരി   വെള്ളിയും  സ്വന്തമാക്കി. നാലം ദിവസമായ ഇന്ന് (29.10.2019) 63,72,84 കിലോഗ്രാം വനിതാ വിഭാഗം മത്സരങ്ങളും 105 കിലോഗ്രാം പുരുഷ വിഭാഗം മത്സരങ്ങളും  നടക്കും

മൂന്നാം ദിവസവും   ജനപങ്കാളിത്വത്താല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പ് ശ്രദ്ധേയമായി. മത്സരങ്ങള്‍ നാളെ (30.10.2019) സമാപിക്കും.

 

 

date