Skip to main content

ദേശീയ  റെക്കോര്‍ഡ് നേട്ടത്തില്‍  വിനുത  രഘുനാഥ്

 

മഹാരാഷ്ട്രയില്‍ നിന്നുള്ള വനിത താരം  വിനുത രഘുനാഥ് കേരളത്തില്‍  നിന്ന് മടങ്ങുന്നത്  ദേശിയ റെക്കോഡോടെ സ്വര്‍ണമെഡല്‍ നേട്ടം കൈവരിച്ചാണ്. 50ത് വയസിനു മുകളിലുള്ളവരുടെ  മാസ്റ്റര്‍ 2 വിഭാഗത്തില്‍ 57 കിലോഗ്രാമില്‍ മത്സരിച്ചാണ് നേട്ടം കൈവരിച്ചത്. 51 വയസ്സുള്ള കായികതാരം മുബൈലാണ് താമസിക്കുന്നത്. പത്തു വര്‍ഷത്തോളമായി പവര്‍ലിഫിറ്റംഗ് ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നു. ഏഷ്യന്‍ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ ഇന്ത്യക്കായി സ്വര്‍ണമെഡലുകള്‍ നേടിയിട്ടുള്ള താരം  മുബൈയില്‍ നിലവില്‍ പവര്‍ലിഫ്റ്റിംഗ് അക്കാദമിയില്‍ കോച്ചായി സേവനം അനുഷ്ഠിക്കുന്നു.പങ്കെടുത്ത മറ്റ് മത്സരവേദികളെ അപേക്ഷിച്ച്് മികച്ച രീതിയലാണ്് ഇക്കുറി കേരളത്തില്‍ ചാമ്പ്യന്‍ഷിപ്പിന് സൗകര്യങ്ങള്‍ ഒരുക്കിയതെന്ന കായികതാരം പ്രതികരിച്ചു.

 

date