Skip to main content

ആയുര്‍വേദ ഡിസ്പെന്‍സറി പരിസരം ശുചീകരിച്ചു

 

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജനകേന്ദ്രം, എവര്‍ഷൈന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്കസ് ക്ലബ്ബും സംയുക്തമായി പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്പെന്‍സറി പരിസരം ശുചീകരിച്ചു. പൊതുകിണര്‍ പെയ്ന്റ് ചെയ്ത് വൃത്തിയാക്കി. ഗാന്ധിജയന്തി ദിനാചരണം പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വി.ആര്‍. രാജേഷ് അധ്യക്ഷനായി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എം.എസ് ശങ്കര്‍, എവര്‍ഷൈന്‍ ക്ലബ്ബ് സെക്രട്ടറി അഡ്വ. എസ്. സുനില്‍കുമാര്‍, ആയുര്‍വേദ ഡിസ്പെന്‍സറി ഡ്യൂട്ടി ഡോ. ശ്രേയ എന്നിവര്‍ സംസാരിച്ചു.

date