Post Category
ഖൊ ഖൊ ചാമ്പ്യന്‍ഷിപ്പ്
ആറ്റിങ്ങലില്‍ ഒക്ടോബര്‍ എട്ട്, ഒമ്പത് തിയ്യതികളില്‍ നടക്കുന്ന കേരള സ്റ്റേറ്റ് ജൂനിയര്‍ ഖൊ ഖൊ ചാമ്പ്യന്‍ഷിപ്പിന് പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീം സെലക്ഷന് ഇന്ന് (ഒക്ടോബര്‍ അഞ്ച്) ഉച്ചയ്ക്ക് രണ്ടിന് നിറമരുതൂര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടത്തും. 18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സെലക്ഷനില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഉച്ചയ്ക്ക് രണ്ടിനകം ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം.
date
- Log in to post comments