Skip to main content

മങ്കട ബ്ലോക്ക് ഇ മാലിന്യകേന്ദ്രം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി

   മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള കാച്ചിനിക്കാട് വ്യവസായ കേന്ദ്രത്തിലെ ഇലക്ട്രോണിക്ക് മാലിന്യ സംഭരണ കേന്ദ്രം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. മങ്കട ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍  ക്ലീന്‍ കേരള കമ്പനി പ്രതിനിധിക്ക് താക്കോല്‍ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഹീദ എലിക്കോട്ടില്‍ ആധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിമേനോന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ രാജഗോപാലന്‍, യൂസഫ്, ഹബീബ കരുവള്ളി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബഷീര്‍ വെങ്കിട്ട, ഹലീമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അസ്‌ക്കറലി, നസീമ, സജ്‌ന, രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹമീദ ജലീസ, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി.ജി സ്മിത തുടങ്ങിയവര്‍ പങ്കെടുത്തു.
 

date