Post Category
ഗാന്ധിജയന്തി വാരാഘോഷം സംസ്ഥാനതല സമാപനം തൃശൂരിൽ: സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണം
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ സംസ്ഥാനതല സമാപനം ഒക്ടോബർ ഒൻപതിന് തൃശൂരിൽ നടക്കും. തൃശൂർ ടൗൺ ഹാളിൽ വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്യും. ടി എൻ പ്രതാപൻ എംപി അദ്ധ്യക്ഷത വഹിക്കും. 'ഗാന്ധിജിയുടെ സമകാലികത' എന്ന വിഷയത്തിൽ ഡോ. സുനിൽ പി ഇളയിടം പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, മേയർ അജിത വിജയൻ, ജില്ലാ കളക്ടർ എസ് ഷാനവാസ്, ഐആൻഡ്പിആർഡി ഡയറക്ടർ യു വി ജോസ് തുടങ്ങിയവർ സംസാരിക്കും.
പരിസരശുചീകരണം, മത്സരങ്ങൾ, സ്മരണിക തയ്യാറാക്കൽ, സെമിനാറുകൾ തുടങ്ങി വിവിധ പരിപാടികൾ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഒരാഴ്ച നീളുന്ന വാരാചരണത്തിനിടെ സംഘടിപ്പിച്ചിട്ടുണ്ട്.
date
- Log in to post comments