Skip to main content

ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ പ്രദർശനം: സമാപന സമ്മേളനം ഇന്ന് (ഒക്ടോബർ 6)

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ കല്ലേറ്റും കര, കേരള സാമൂഹ്യ സുരക്ഷാ മിഷൻ, സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ ശക്തൻ നഗറിൽ നടക്കുന്ന ഭിന്ന ശേഷി സഹായ ഉപകരണങ്ങളുടെ പ്രദർശനം സമാപന സമ്മേളനം ഇന്ന് ( ഒക്ടോബർ 6)ആരോഗ്യ സാമൂഹ്യ നീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. മേയർ അജിത വിജയൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ടി എൻ പ്രതാപൻ എംപി മുഖ്യാതിഥിയാകും. സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ ഐ എ എസ് ഇന്നോവേഷൻ അവാർഡ് വിതരണം ചെയ്യും. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ് ഐ എ എസ് മികച്ച സ്റ്റാളിനുള്ള പുരസ്‌കാരം വിതരണം ചെയ്യും. സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ ചെയർമാൻ പരശു വയ്ക്കൽ മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ ഡയറക്ടർ മൊയ്തീൻ കുട്ടി, തൃശ്ശൂർ കോർപറേഷൻ കൗൺസി ലർ രാജൻ ജെ പല്ലൻ തുടങ്ങിയവർ ആശംസകൾ നേരും. കേരള സെൻട്രൽ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്യാം പ്രസാദ്, ഫിലിം ക്രിട്ടിക് പരേഷ് പലിച്ച തുടങ്ങിയവർ പങ്കെടുക്കും. എൻ ഐ പി എം ആർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബി മുഹമ്മദ് അഷീൽ സ്വാഗതവും ജോയിന്റ് ഡയറക്ടർ സി ചന്ദ്രബാബു നന്ദിയും പറയും.

date