Skip to main content

ഒളിമ്പ്യൻ പി.വി.സിന്ധുവിനെ ഒൻപതിന് സംസ്ഥാനം ആദരിക്കും

ലോക ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ജേതാവായ ഒളിമ്പ്യൻ പി.വി.സിന്ധുവിനെ സംസ്ഥാന കായിക,യുവജനകാര്യവകുപ്പിന്റെയും കേരള ഒളിമ്പിക് അസോസിയേഷന്റയും ആഭിമുഖ്യത്തിൽ ആദരിക്കും. ഒക്ടോബർ ഒൻപതിന് വൈകിട്ട് 3.30ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായ, കായിക,യുവജനകാര്യമന്ത്രി ഇ.പി.ജയരാജൻ അധ്യക്ഷത വഹിക്കും. സംസ്ഥാന ബിച്ച് ഗെയിംസ് തീം സോങ് സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. പരിപാടിയുടെ ഭാഗമായി ഉച്ചയ്ക്ക് രണ്ടിന് സെൻട്രൽ സ്റ്റേഡിയം മുതൽ ജിമ്മി ജോർജ് സ്റ്റേഡിയംവരെ റോഡ് ഷോയും പിന്നണിഗായകൻ കെ.എസ്.ഹരിശങ്കറിന്റെ ലൈവ് മ്യൂസിക് ബാൻഡ് അവതരണവും നടക്കും.
പി.എൻ.എക്‌സ്.3582/19

date