അക്ഷര ശ്രീ ശാക്തീകരണ പരിപാടി മാതൃകാപരം
ജില്ലാ പഞ്ചായത്ത്, സാക്ഷരതാ മിഷന് മുഖേന നടപ്പാക്കുന്ന അക്ഷശ്രീ സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി മാതൃകാപരമെന്ന് പി. ഉബൈദുള്ള എം.എല്‍.എ. മലപ്പുറം ഡിടി.പി.സി ഹാളില്‍ നടന്ന പത്താം തരം തുല്യതാ പഠിതാക്കള്‍ക്കായുള്ള മോട്ടിവേഷന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഗുഡ് ഇംഗ്ലീഷ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വ്വഹിച്ചു.
സ്ഥിര സമിതി ചെയര്മാന് ഉമ്മര്‍ അറക്കല്‍, സംസ്ഥാന സാക്ഷരതാ മിഷന് എക്സിക്യൂട്ടീവ് അംഗം സലീം കുരുവമ്പലം, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സലീന ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം സൈദ് പുല്ലാനി, സാക്ഷരതാ മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സജി തോമസ്, അസി.കോ ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ് എന്നിവര്‍ സംസാരിച്ചു. വിജയഭേരി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.സലിം, യാസിര്‍ തുടങ്ങിയവര്‍ ക്ലാസിന് നേതൃത്വം നല്കി. അക്ഷരശ്രീയുടെ കീഴില്‍ ജില്ലയിലെ 10 കേന്ദ്രങ്ങളിലായി മുവ്വായിരത്തിലേറെ പഠിതാക്കള്‍ മോട്ടിവേഷന്‍ ക്ലാസുകളില്‍ പങ്കെടുത്തു. ഇന്നല മലപ്പുറത്തു നടന്ന അവസാന ക്ലാസില്‍ മലപ്പുറം, മഞ്ചേരി, മങ്കട, വേങ്ങര ബ്ലോക്കുകളില്‍ നിന്നുള്ള നാനൂറോളം പഠിതാക്കള്‍ ക്യാമ്പില്‍ പങ്കെടുത്തു.
- Log in to post comments