Post Category
സിനിമ പ്രദര്‍ശനം ഇന്ന്
മഹാത്മ ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി 1982 ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ഇംഗ്ലീഷ് സിനിമയായ ഗാന്ധി ഇന്ന് (സെപ്റ്റംബര്‍ ആറ്) രാവിലെ ഒമ്പതരയ്ക്ക് തവനൂര്‍ വൃദ്ധസദനത്തില്‍ പ്രദര്‍ശിപ്പിക്കും. സിനിമ പ്രദര്‍ശന ചടങ്ങ് വൃദ്ധസദനം സൂപ്രണ്ട് എ.പി അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്യും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പാണ് സിനിമാ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മൂന്ന് മണിക്കൂറാണ് സിനിമയുടെ ദൈര്‍ഘ്യം.
date
- Log in to post comments