സെറിബ്രല്‍ പാള്‍സി ദിനാചരണം ഇന്ന്
ലോക സെറിബ്രല്‍ പാള്‍സി ദിനാചരണത്തിന്റെ ഭാഗമായി സെറിബ്രല്‍ പാള്സിയുള്ളവരുടെയും കുടുംബാംഗങ്ങളുടെയും സംഗമം ഇന്ന് (ഒക്ടോബര്‍ ആറ്) മലപ്പുറം എം.എസ്.പി ഹാളില്‍ നടക്കും. സെറിബ്രല്‍ പാള്‍സി ക്ലബ്ബിന്റെയും കോഴിക്കോട് സി.ആര്.സിയുടെയും ആഭിമുഖ്യത്തിലാണ് സംഗമം. രാവിലെ പത്തിന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സി.ആര്.സി ഡയറക്ടര്‍ ഡോ. കെ.എന്‍ റോഷന് ബിജ്ലി അധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍കരീം മുഖ്യാതിഥിയാവും. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ. കൃഷ്ണമൂര്‍ത്തി, സിനില്‍ദാസ് പൂക്കാട്ട്, ദേവി ഐശ്വര്യ എസ്. മേനോന്, ബദറുദ്ദീന്‍ മമ്പാട്, ജാഫര്‍ ഒളവട്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് സെറിബ്രല്‍ പാള്‍സി ബാധിതരുടെ രക്ഷിതാക്കളുമായി സി.ആര്.സി ടീം സംവദിക്കും.
സെറിബ്രല്‍ പാള്‍സി ബാധിച്ച മക്കളെ വളര്‍ത്തിയ രക്ഷിതാക്കളെയും പരിമിതികളെ അതിജീവിച്ച് മാതൃകയായ സെറിബ്രല്‍ പാള്‍സി ബാധിതരെയും ചടങ്ങില്‍ ആദരിക്കും.
- Log in to post comments