Skip to main content

സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട ചെലവു കണക്കുകള്‍ പരിശോധിച്ചു

ആലപ്പുഴ: അരൂര്‍ നിയമസഭാ മണ്ഡലം ഉപതിരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ചെലവുകണക്കുകളുടെ ആദ്യ പരിശോധന പട്ടണക്കാട്  ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ചെലവ് നിരീക്ഷക മൈമൂണ്‍ ആലത്തിന്റെ നേതൃത്യത്തില്‍ ഉദ്യോഗസ്ഥരാണ് ചെലവ് കണക്കുകള്‍ വിലയിരുത്തിയത്. ചെലവ് കണക്ക് ഉപനീരിക്ഷകന്‍ സൈമണ്‍ ജോണും സന്നിഹിതനായിരുന്നു. തിരഞ്ഞെടുപ്പ് ചെലവുകളുടെ അടുത്ത ഘട്ട പരിശോധന ഒക്ടോബര്‍ 14,18 തിയതികളില്‍ രാവിലെ 10.30ന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. പരിശോധനയില്‍ സ്ഥാനാര്‍ത്ഥികളോ ഏജന്റുമാരോ ദൈനംദിന വരവ് ചെലവ് രേഖപ്പെടുത്തുന്ന രജിസ്റ്റര്‍, ചെലവിനെ സാധൂകരിക്കുന്ന ബില്‍ അല്ലെങ്കില്‍ വൗച്ചര്‍,(ക്രമനമ്പര്‍ ഇട്ട് അടുക്കി സൂക്ഷിച്ചത്), ബാങ്ക് പാസ്ബുക്ക് എന്നിവ ഹാജരാക്കണം. പരിശോധനകള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം ഹാജരാക്കാത്ത പക്ഷം ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കും.

 

date