Skip to main content

കേരളോത്സവം താനാളൂരില്‍ സംഘാടക സമിതിയായി

   സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ  ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം താനാളൂര്‍ ഗ്രാമപഞ്ചായത്തില്‍ വിപുലമായി നടത്താന്‍ സംഘാടക സമിതിയായി. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ ഒന്നുവരെയുള്ള തിയ്യതികളില്‍ കായിക മത്സരങ്ങള്‍ കാട്ടിലങ്ങാടി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും കലാ മത്സരങ്ങള്‍ ദേവധാര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന ക്ലബ്ബുകള്‍ ംംം.സ്യെംയ.ഗലൃമഹമ.ഴീ്.ശി എന്ന വെബ് സെറ്റ് വഴി ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ പുര്‍ത്തിയാക്കി ഒക്ടോബര്‍ 15ന് മുമ്പായി ഗ്രാമ പഞ്ചായത്തില്‍ കോപ്പി സമര്‍പ്പിക്കണം.കായിക വിഭാഗം കണ്‍വീനറായി ക്ലബ്ബ് കോഡിനേഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ മുജീബ്  താനാളുരിനെയും കലാവിഭാഗം കണ്‍വീനറായി സി.ഡി.എസ് പ്രസിഡന്റ് സൗമിനിയെയും തെരെഞ്ഞെടുത്തു.
 

date