Post Category
പഠനമുറിക്ക് അപേക്ഷിക്കാം
കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയിലെ പട്ടികജാതിക്കാരായ നായാടി, വേടന്‍, വേട്ടുവന്‍, കളളാടി, അരുദ്ധതിയാര്‍, ചക്കലിയന്‍ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് പഠനമുറിക്ക് അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍/എയ്ഡഡ്/സ്പെഷ്യല്‍ സ്‌കൂളുകളില്‍ പഠിക്കുന്നവരും (സ്റ്റേറ്റ് സിലബസ് മാത്രം) 8,9,10,11,12 ക്ലാസുകളിലെ വിദ്യാര്‍ഥികളുമാവണം. 800 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണമുളള വീടുകളിലുള്ളവരും കുടുംബ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷത്തില്‍ കവിയാത്തവരുമാവണം. അപേക്ഷകര്‍ ജാതി, വരുമാനം, കോഴ്സ് സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്ടോബര്‍ 15 നകം കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 8547630129.
date
- Log in to post comments