ബീച്ച് ഗെയിംസ് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബീച്ച് ഗെയിംസിന്റെ ജില്ലാ തല മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട്, യുവജന ക്ഷേമ ബോര്‍ഡ്, ഗ്രാമ പഞ്ചായത്ത്, നെഹ്രു യുവകേന്ദ്ര എന്നിവയില്‍ രജിസ്‌ട്രേഷനുള്ള ക്ലബുകള്‍, സ്‌പോര്‍ട്‌സ് സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തുടങ്ങിയവ വഴി വരുന്ന ടീമുകള്‍ക്കും പങ്കെടുക്കാം. ഫുട്‌ബോള്‍, വോളീബോള്‍, കബഡി, വടംവലി, എന്നീ ഇനങ്ങളിലാണ് മത്സരം. മത്സ്യ തൊഴിലാളികള്‍ക്ക് മാത്രമായി ഫുട്‌ബോള്‍, വടംവലി എന്നിവയില്‍ പ്രത്യേക മത്സരങ്ങള്‍ സംഘടിപ്പിക്കും. മത്സരവുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍, വിശദ വിവരങ്ങള്‍ അപേക്ഷ ഫോറം എന്നിവ മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിലോ, ഗ്രാമ പഞ്ചായത്ത് ഓഫീസ്, യുവജനക്ഷേമ ബോര്‍ഡ് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ യലമരവഴമാലാെുാ2019@ഴാമശഹ.രീാ എന്ന ഇ മെയില്‍ വഴിയായോ, സെക്രട്ടറി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, മലപ്പുറം എന്ന വിലാസത്തില്‍ തപാലിലോ, നേരിട്ടോ സമര്‍പ്പിക്കാം. ഫോണ്‍ 9847071221.
- Log in to post comments