ഹജ്ജ് ഓണ്‍ലൈന്‍ അപേക്ഷ അക്ഷയകേന്ദ്രങ്ങളിലൂടെ
ഹജ്ജ് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് അക്ഷയ സംരംഭകര്‍ക്കുള്ള പരിശീലന പരിപാടി ജില്ലാ കലക്ടര്‍ സാംബശിവറാവു ഉദ്ഘാടനം ചെയ്തു. ഹജ്ജ് ഓണ്‍ലൈന്‍ അപേക്ഷയ്ക്കുള്ള സൗകര്യം ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ലഭ്യമാക്കിയിട്ടുണ്ടെന്ന് ഐ.ടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ മിഥുന്‍ കൃഷ്ണ അറിയിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്റ്റേറ്റ് കോര്‍ഡിനേറ്ററായ അസൈന്‍ പി.കെ അക്ഷയ സംരംഭകര്‍ക്കുള്ള സാങ്കേതിക പരിശീലനം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ടി.കെ അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. ഹജ്ജ് 2020 അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയതി നവംബര്‍ 10 ആണ്.
ലാബ് അസിസ്റ്റന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി മുഖേന താല്‍കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. കൂടിക്കാഴ്ച ഒക്ടോബര്‍ 22 ന് രാവിലെ 10ന് നടത്തും. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും ആധാര്‍കാര്‍ഡും സഹിതം ഭട്ട് റോഡിലുള്ള ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കൂടിക്കാഴ്ചക്ക് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2382314.
- Log in to post comments