Skip to main content

ഹിന്ദി അധ്യാപക ഒഴിവ്: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 17 ന് 

 

പെരിങ്ങോട്ടുകുറിശ്ശി നടുവത്തപ്പാറയിലെ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എച്ച്.എസ്.എ ഹിന്ദി അധ്യാപക ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഒക്ടോബര്‍ 17 ന് രാവിലെ 11 ന് ജില്ലാ കലക്ടറുടെ ചേംബറില്‍ കൂടിക്കാഴ്ച്ച നടക്കും. ഉദ്യോഗാര്‍ഥികള്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്പര്യമുള്ളവരാവണം. ബിരുദവും ബി.എഡ്ഡുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി അന്നേ ദിവസം രാവിലെ 10 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തണം.

date