സംരംഭകത്വ സഹായ പദ്ധതിക്ക് അപേക്ഷിക്കാം
വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും സംരംഭകര്‍ മുടക്കിയ സ്ഥിര മൂലധനത്തിന് അര്‍ഹതപ്പെട്ട ഒരു ഭാഗം സബ്‌സിഡിയായി നല്‍കുന്ന സംരംഭകത്വ സഹായ പദ്ധതിയിലേക്ക് ജില്ലയിലെ വ്യവസായ സംരംഭകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യുവജനങ്ങള്‍, വനിതകള്‍, പട്ടികജാതി /പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ എന്നിവര്‍ക്ക് അധിക സഹായം ലഭിക്കും. മുന്‍ഗണനാ വ്യവസായങ്ങള്‍ക്കും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന സംരംഭങ്ങള്‍ക്കും പദ്ധതിയിലൂടെ സഹായം ലഭിക്കും. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസുകള്‍, ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍മാര്‍ എന്നിവരെ സമീപിക്കാം.
ജില്ലാ വ്യവസായ കേന്ദ്രം പാലക്കാട് - 0491-2505385
താലൂക്ക് വ്യവസായ ഓഫീസ് പാലക്കാട് -0491-2505570
താലൂക്ക് വ്യവസായ ഓഫീസ് ചിറ്റൂര്‍ - 04923-221785
താലൂക്ക് വ്യവസായ ഓഫീസ് ആലത്തൂര്‍ - 04922-224395
താലൂക്ക് വ്യവസായ ഓഫീസ് ഒറ്റപ്പാലം - 0466-2248310
താലൂക്ക് വ്യവസായ ഓഫീസ് മണ്ണാര്‍ക്കാട് - 04924-222895
- Log in to post comments