Post Category
കമ്പനി സെക്രട്ടറി ഒഴിവ്: അപേക്ഷ 25 വരെ
ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലുള്ള പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡില്‍ കമ്പനി സെക്രട്ടറി ഒഴിവുണ്ട്. അപേക്ഷകര്‍ക്ക് അംഗീകൃത സര്‍വകലാശാലാ ബിരുദവും ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് കമ്പനീസ് സെക്രട്ടറീസ് ഓഫ് ഇന്ത്യയിലുള്ള അംഗത്വവും ബന്ധപ്പെട്ട മേഖലയില്‍ അഞ്ച് വര്‍ഷത്തെ തൊഴില്‍ പരിചയവും ഉണ്ടാവണം. സി.എ/ ഐ.സി.ഡബ്ല്യൂ.എ.ഐ അല്ലെങ്കില്‍ നിയമബിരുദം അഭികാമ്യം. 2019 ജനുവരി ഒന്നിന് 45 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അര്‍ഹമായ ആനുകൂല്യവും പ്രായപരിധി ഇളവും അനുവദിക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 25 വരെ സ്വീകരിക്കും. ഫോണ്‍: 0491-2505504.
date
- Log in to post comments