Post Category
നെഹ്‌റു യുവകേന്ദ്ര ബ്ലോക്ക് -ജില്ലാതല കായിക മത്സരങ്ങള്‍ 27 മുതല്‍
നെഹ്‌റു യുവകേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്‌പോര്‍ട്‌സ് ക്ലബ്കള്‍ക്കുള്ള ബ്ലോക്ക് -ജില്ലാതല കായിക മേളകള്‍ ഒക്ടോബര്‍ 27 ന് തുടങ്ങും. ഫുട്‌ബോള്‍, വോളിബോള്‍, ഷട്ടില്‍ ഇനങ്ങളില്‍ സ്വന്തമായി ടീമുകളുള്ള ക്ലബ്ബുകള്‍ കായിക താരങ്ങളുടെ ബയോഡാറ്റ ഒക്ടോബര്‍ 21 നകം ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍, നെഹ്‌റു യുവകേന്ദ്ര, ജില്ലാ പഞ്ചായത്ത് റോഡ്, പാലക്കാട് 1 എന്ന വിലാസത്തില്‍ എത്തിക്കണം. ബ്ലോക്ക് തല കായിക മത്സര സംഘാടനത്തിന് 18,000 രൂപയും ജില്ലാതലത്തില്‍ 30,000 രൂപയും അഫിലിയേഷന്‍ പുതുക്കിയ സംഘടനകള്‍ക്ക് 5000 രൂപയുടെ കായിക ഉപകരണങ്ങളും നെഹ്‌റു യുവകേന്ദ്ര നല്‍കമെന്ന് കോഡിനേറ്റര്‍ അറിയിച്ചു.
date
- Log in to post comments