Skip to main content

അതിജീവനം പദ്ധതിയിലേക്ക് വോളന്റിയര്‍: കൂടിക്കാഴ്ച്ച 16 ന്

 

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് 2019 - 20  വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 'അതിജീവനം വയോജനക്ഷേമം ആരോഗ്യ പദ്ധതിയില്‍' (എസ്.സി.പി.) പട്ടികജാതി വിഭാഗക്കാരായ 35 വനിത വോളന്റിയര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ഒക്ടോബര്‍ 16 ന് രാവിലെ 10 ന് കുഴല്‍മന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കും. മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ വിദ്യാഭ്യാസം, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുമായി എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. 

date