പ്രവാസി പുനരധിവാസ പദ്ധതി
നോര്‍ക്ക റൂട്ട്സിന്‍റെ പ്രവാസി പുനരധിവാസ പദ്ധതിയില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് മൂലധന-പലിശ സബ്സിഡിയുള്ള വായ്പ ലഭ്യമാക്കും. കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്‍റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനുളള അര്‍ഹത നിര്‍ണ്ണയക്യാമ്പ് ഒക്ടോബര്‍ 15ന് രാവിലെ 10ന് കോഴിക്കോട് കല്ലായി റോഡിലെ സ്നേഹാഞ്ജലി ആഡിറ്റോറിയത്തില്‍ നടക്കും.
യോഗ്യരായ അപേക്ഷകര്‍ക്ക് വായ്പ അനുവദിക്കുന്നതിന് ക്യാമ്പില്‍ നടപടി സ്വീകരിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനുളള മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കും.
താല്പര്യമുളളവര്‍ www.norkaroots.org എന്ന വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ക്യാമ്പില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ 0471-2329738, 18004253939 (ഇന്ത്യയില്‍ നിന്ന്), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം), 0495-2304885,2304882 എന്നീ നമ്പരുകളില്‍ ലഭിക്കും.
- Log in to post comments