Post Category
നഴ്സുമാര്‍ക്ക് ഖത്തറില്‍ അവസരം
ഖത്തറിലെ നസീം അല്‍ റബീഹ് ആശുപത്രിയില്‍ നോര്‍ക്ക റൂട്സ് മുഖേന നഴ്സുമാരെ നിയമിക്കുന്നു. നഴ്സിംഗില്‍ ബിരുദമോ (ബി.എസ്.സി) ഡിപ്ലോമയോ (ജി.എന്‍.എം) ഉള്ള വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും\ അപേക്ഷിക്കാം.
ഒ.പി, അത്യാഹിതം, ഗൈനക്കോളജി, ഡെന്‍റല്‍ വിഭാഗങ്ങളിലാണ് നിയമനം. രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും 30 വയസ്സില്‍ താഴെ പ്രായവുമുള്ളവര്‍ക്കാണ് അവസരം. ശമ്പളം 3640 ഖത്തര്‍ റിയാല്‍ (ഏകദേശം 70,000 രൂപ). ഖത്തര്‍ പ്രൊമെട്രിക്കും ഡാറ്റഫ്ളോയും ഉള്ളവര്‍ക്ക് മുന്‍ഗണന.
www.norkaroots.org എന്ന വെബ്സൈറ്റിലൂടെ ഒക്ടോബര്‍ 17നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ 18004253939 (ഇന്ത്യയില്‍ നിന്ന്), 00918802012345 (വിദേശത്തു നിന്ന് മിസ്ഡ് കോള്‍ സേവനം) എന്നീ ടോള്‍ ഫ്രീ നമ്പരുകളില്‍ ലഭിക്കും.
date
- Log in to post comments