ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ മിനി ഡിഫന്‍സ് പെന്ഷന് അദാലത്ത് നടത്തുന്നു
കണ്ണൂര്‍ ഡി.പി.ഡി.ഓ ഓഫീസിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 31 ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ മിനി ഡിഫന്‍സ് പെന്ഷന് അദാലത്ത് നടത്തുന്നു. ഡി.പിഡിഓ യില്‍ നിന്നോ ബാങ്കില്‍ നിന്നോ ഡിഫന്‍സ് പെന്‍ഷനോ ഫാമിലി പെന്‍ഷനോ വാങ്ങുന്നവര്‍ക്ക് മേല്‍ അദാലത്തില്‍ പങ്കെടുത്ത് ഫാമിലി പെന്ഷന്/സ്പെഷ്യല്‍ ഫാമിലി പെന്ഷന്/ലിബറൈസ് ഫാമിലി പെന്ഷന് സംബന്ധമായ പരാതികള്‍ക്ക് പരിഹാരം കാണാം. ഈ അവസരം കോഴിക്കോട് ജില്ലയിലെ ഡിഫന്‍സ്/ഫാമിലി പെന്ഷന് വാങ്ങുന്നവര്‍ പരാമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
സ്മരണിക : ഫോട്ടോയും സര്‍വ്വീസ് വിവരങ്ങളും അറിയിക്കണം
സൈനിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന 2019 ലെ സൈനിക സ്മരണികയില്‍ ഉള്‍പ്പെടുത്തുന്നതിലേക്ക് ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നീ സേനാവിഭാഗത്തില്‍ സേവനത്തിനിടെ യുദ്ധത്തിലോ യുദ്ധ സമാന സാഹചര്യങ്ങളിലോ കൊല്ലപ്പെട്ട കോഴിക്കോട് ജില്ലക്കാരുടെ ഫോട്ടോയും സര്‍വ്വീസ് വിവരങ്ങളും കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഒക്ടോബര്‍ 26 നകം ഏല്‍പ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0495 2771881.
- Log in to post comments