Post Category
വായനമത്സരം
ലൈബ്രറി കൗൺസിൽ കോളേജ് വിദ്യാർത്ഥികൾക്കായി വായനാമത്സരം സംഘടിപ്പിക്കുന്നു. ജില്ലതല മത്സരം ഒക്ടോബർ 20 രാവിലെ 9.30 ന് തൃശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിൽ നടക്കും. പങ്കെടുക്കാൻ താൽപര്യമുളളവർ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രവും 'ഞാനും വായനയും' എന്ന വിഷയത്തിൽ നൂറുവാക്കിൽ കുറയാതെയുള്ള കുറിപ്പും തയ്യാറാക്കി കൊണ്ടുവരണം. എഴുത്തുപരീക്ഷയിൽ തെരഞ്ഞെടുത്ത പുസ്തകങ്ങളിൽ നിന്നും പൊതുവിജ്ഞാനത്തിൽ നിന്നുള്ള ചോദ്യങ്ങളുണ്ടായിരിക്കും. ജില്ലാതലത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 6000, 4000, 3000 ക്യാഷ് പ്രൈസ് നൽകും. ജില്ലാതലത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർ സംസ്ഥാനതല മത്സരത്തിലേക്ക് പങ്കെടുക്കാം. ഫോൺ: 9446590930.
date
- Log in to post comments