Skip to main content

ഏകദിന നിക്ഷേപക സംഗമം ഒക്‌ടോബര്‍ 24ന്

തിരൂരങ്ങാടി താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നവ സംരംഭകര്‍ക്കായി ഒക്‌ടോബര്‍ 24ന്  ഏകദിന നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു.  തലപ്പാറ  കൈറ മാള്‍ സെമിനാര്‍ ഹാളില്‍ രാവിലെ 10 ന് പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍  എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കെ.അബ്ദല്‍ കലാം മാസ്റ്റര്‍ അധ്യക്ഷനാവും. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുല്‍ ഹഖ് മുഖ്യാതിഥി ആയിരിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി.അബ്ദുള്‍ വഹാബ് മുഖ്യപ്രഭാഷണം നടത്തും. വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികളും സേവനങ്ങളും,  പഞ്ചായത്ത്/മുനിസിപ്പല്‍ ലൈസന്‍സ് നടപടിക്രമങ്ങള്‍, കെ-സ്വിഫ്റ്റ്- സിങ്കിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡ്  നടപടിക്രമങ്ങള്‍, എം.എസ്.എം.ഇ മേഖലയില്‍ ബാങ്കുകളുടെ പങ്കും സേവനങ്ങളും തുടങ്ങിയവയെ സംബന്ധിച്ച് വിദഗ്ദര്‍ ക്ലാസെടുക്കും. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 9.30 മുതല്‍ നടക്കും.ഫോണ്‍: 9446347306.

date