Skip to main content

വിജയഭേരി: പി.ടി.എ പ്രസിഡന്റുമാര്‍ക്ക് പരിശീലനം നല്‍കി

ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി പരീക്ഷകളിലെ വിജയശതമാനം ഉയര്‍ത്തുന്നതിന് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വിജയഭേരി പദ്ധതിയുടെ ഭാഗമായി പി.ടി.എ പ്രസിഡന്റുമാര്‍ക്ക് പരിശീലനം നല്‍കി. ജില്ലാ പഞ്ചായത്ത് നടത്തുന്ന വിവിധ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ശാക്തീകരിക്കുന്നതിനായാണ് പരിശീലനം നല്‍കിയത്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ വി. സുധാകരന്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഉമ്മര്‍ അറക്കല്‍, ഹാജറുമ്മ ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം പി.ആര്‍ രോഹില്‍ നാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിജയഭേരി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി. സലീം പരിശീലനത്തിന് നേതൃത്വം നല്‍കി.
 

date