Skip to main content
 നെടുങ്കണ്ടണ്‍ം എം ഇ എസ് കോളേജില്‍ ലോക ദുരന്തനിവാണ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗം കട്ടപ്പന ഡിവൈ എസ് പി എന്‍. സി. രാജ്മോഹന്‍ ഉദ്ഘാടനം ചെയ്യുന്നു.

ദുരന്ത നഷ്ടങ്ങളുടെ കുറയ്ക്കല്‍: നെടുങ്കണ്‍ണ്ടത്ത് സെമിനാര്‍ സംഘടിപ്പിച്ചു

 ലോക ദുരന്തനിവാണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും വിവിധ ഏജന്‍സികളുടെയും ആഭിമുഖ്യത്തില്‍ നെടുങ്കണ്‍ം എംഇഎസ് കോളേജില്‍ യോഗവും സെമിനാറും സംഘടിപ്പിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. അബ്ദുള്‍ റസാഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കട്ടപ്പന ഡിവൈ എസ്പി എന്‍. സി. രാജ്മോഹന്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന യോഗത്തിനു മുമ്പ് നടത്തിയ ഒപ്പുശേഖരണ പരിപാടി പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആരിഫ അയൂബ് ഉദ്ഘാടനം ചെയ്തു. നെടുങ്കണ്‍ണ്ടം തഹസില്‍ദാര്‍ നിജു കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുടെ പങ്കാളിയായ മുത്തൂറ്റ് ഫൈനാന്‍സ് റീജണല്‍ മാനേജര്‍ സണ്ണി എം ജോസഫ്, ഗ്രാമപഞ്ചായത്ത് വാര്‍ഡംഗം മിനി ടോമി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസി. എഡിറ്റര്‍ എന്‍. ബി. ബിജു, കോളേജ് എന്‍. സി. സി. ഓഫീസര്‍ റിഷാന്‍, ജില്ലാ ദുരന്തനിവാരണ അതോറിറ്റി പ്രോജക്ട് ഓഫീസര്‍ സി. കെ. അബ്ദുള്‍നൂര്‍, കോ ഓര്‍ഡിനേറ്റര്‍ സിജോ തോമസ് എന്നിവര്‍ സംസാരിച്ചു. പശ്ചിമഘട്ടത്തിലെ മണ്ണിന്റെ ഘടനയും മണ്ണിടിച്ചിലും എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ കാലടി ശ്രീശങ്കര സര്‍വകലാശാല ഭൗമശാസ്ത്ര വിഭാഗം അധ്യാപകന്‍ ഡോ. സരുണ്‍ എസ്. ക്ലാസെടുത്തു.

date