Post Category
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ : എന്‍ഡ്യൂറന്‍സ് ടെസ്റ്റ് 25 ന്
കാസര്‍കോട് ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 582/2017) തസ്തികയുടെ തെരഞ്ഞെടുപ്പിനായുളള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ഒക്‌ടോബര്‍ 25 ന് രാവിലെ ആറു മുതല്‍ പൊയിനാച്ചിയില്‍ നിന്നും രണ്ട് കി.മി. അകലെയുളള ബട്ടത്തൂര്‍ ബസ് സ്റ്റോപ്പ്-ചന്ദ്രപുരം റോഡില്‍ നടത്തും. രണ്ട് കിലോമീറ്റര്‍ ദൂരം പുരുഷന്‍മാര്‍ 13 മിനുട്ട് കൊണ്ടും സ്തീകള്‍ക്ക് 15 മിനുട്ട് കൊണ്ടും ഓടി എത്തണം.ഓട്ടത്തിനിടയില്‍ നടന്നാല്‍ അയോഗ്യരാകും.ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ടിക്കറ്റ്,കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും അസല്‍ തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം അന്നേദിവസം കൃത്യസമയത്ത് ഹാജരാകണം. ഫോണ്‍ നമ്പര്‍-04994 230102.
date
- Log in to post comments