Skip to main content

പടക്കം ലേലം നാലിന്

 

പാലക്കാട് തഹസില്‍ദാര്‍ കസ്റ്റഡിയിലെടുത്ത പടക്കങ്ങള്‍ നവംബര്‍ നാലിന് രാവിലെ 11 ന് പാലക്കാട് - 1 വില്ലേജ് ഓഫീസില്‍ പരസ്യ ലേലം ചെയ്യും. പടക്ക വില്‍പ്പനയ്ക്ക് അംഗീകൃത ലൈസന്‍സ് ഉള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. നിശ്ചിത തുക നിരതദ്രവ്യമായി കെട്ടിവയ്ക്കണം. ലേലം സ്ഥിരീകരിച്ച ഉത്തരവ് കൈപ്പറ്റി ഏഴ് ദിവസത്തിനകം ലേലവഹകള്‍ സ്വന്തം ചെലവില്‍ പൊതുമുതല്‍, ഇതര മുതലുകള്‍, വ്യക്തികള്‍ക്ക് കേടുപാടുകള്‍ നഷ്ടമോ ഇല്ലാതെ മാറ്റേണ്ടതാണെന്ന് പാലക്കാട് തഹസില്‍ദാര്‍ അറിയിച്ചു.

date