Skip to main content

അഖില കേരള വായനോത്സവം സംസ്ഥാനതലം മത്സരം പാലക്കാട്ട് 9, 10 തീയതികളില്‍

 

കേരളാ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന വായനോത്സവം സംസ്ഥാനതല മത്സരം നവംബര്‍ 9, 10 തീയതികളില്‍ നടക്കും. 14 ജില്ലകളില്‍ നിന്നും വിജയിച്ചവര്‍ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും. പരിപാടിയില്‍ വിദ്യാഭ്യാസ വിദഗ്ധരും സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളും പങ്കെടുക്കും. പ്രശ്നോത്തരി, വാചാമത്സരങ്ങള്‍, എഴുത്തുപരീക്ഷ, സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരുമായുളള സര്‍ഗ സംവാദങ്ങള്‍, വൈകുന്നേരങ്ങളില്‍ ഔട്ടിങ് എന്നിവയാണ് പരിപാടി. ഒന്നാം സ്ഥാനത്തെത്തുന്ന വിദ്യാര്‍ഥിക്ക് 15000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും, ജയശങ്കര്‍ പുരസ്‌കാരവും ലഭിക്കും. വിദ്യാര്‍ഥി പഠിക്കുന്ന വിദ്യാലയത്തിനും പ്രതിനിധാനം ചെയ്യുന്ന വായനശാലയ്ക്കും പ്രത്യേക ട്രോഫിയും നല്‍കും. രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 10000, 8000 രൂപയും ശില്‍പവും പ്രശസ്തിപത്രവും ലഭിക്കും.

date