Skip to main content

സ്‌കൂള്‍ കുട്ടികള്‍ക്കായി ലോഗോ  തയ്യാറാക്കല്‍ മത്സരം

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നവംബര്‍ അഞ്ചിന് ആരംഭിക്കുന്ന ആര്‍ദ്രം ജനകീയ ക്യാമ്പയിനിങിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്കായി സംസ്ഥാനതലത്തില്‍ ലോഗോ തയ്യാറാക്കല്‍ മത്സരം നടത്തുന്നു. പ്രായഭേദമന്യേ എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, യോഗാഭ്യാസമടക്കമുള്ള വിവിധ വ്യായാമമുറകള്‍, പുകയില ഉല്‍പ്പന്നങ്ങള്‍, മദ്യം, മയക്കുമരുന്ന് എന്നിവയില്‍ നിന്നുള്ള വിമുക്തി, ശുചിത്വം, മാലിന്യനിര്‍മ്മാര്‍ജ്ജനം തുടങ്ങിയ വിഷയങ്ങളിലാണ് ലോഗോ തയ്യാറാക്കേണ്ടത്. ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ എന്ന പേരും ആര്‍ദ്രം ആശയവും ചിത്രീകരിക്കുന്ന ലോഗോ എ ഫോര്‍ വലിപ്പത്തിലുള്ള കടലാസിലാണ് വരയ്‌ക്കേണ്ടത്. ഓയില്‍ പെയിന്റ് / വാട്ടര്‍ കളര്‍ / പെന്‍സില്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് മീഡിയ തുടങ്ങി ഏതു മാധ്യമം ഉപയോഗപ്പെടുത്തിയും ലോഗോ വരയ്ക്കാം. താത്പര്യമുള്ളവര്‍ ലോഗോകള്‍ ഓക്‌ടോബര്‍ 29ന് വൈകീട്ട് മൂന്നിനകം 'ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍  ലോഗോ മത്സരം' എന്ന്  രേഖപ്പെടുത്തിയ കവറില്‍ ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ബി3 ബ്ലോക്ക്, സിവില്‍ സ്‌റ്റേഷന്‍, മലപ്പുറം- 676505 എന്ന വിലാസത്തിലോ സ്‌കാന്‍ ചെയ്ത് മമൃറൃമാുരാഹുാ@ഴാമശഹ.രീാ എന്ന ഇ-മെയിലോ അയക്കണം. 
 

date