Skip to main content

മത്സ്യത്തൊഴിലാളി പെന്‍ഷന്‍ വാങ്ങുന്നവരുടെ ശ്രദ്ധക്ക്

 

    മത്സ്യത്തൊഴിലാളി / അനുബന്ധതൊഴിലാളി പെന്‍ഷന്‍ വാങ്ങുന്നവരും വിധവാ പെന്‍ഷന്‍ വാങ്ങുന്നവരും ജീവിച്ചിരിക്കുന്നതായി സാക്ഷ്യപ്പെടുത്തുന്നതിന്് നവംബര്‍ 30നകം അക്ഷയകേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് നടത്തണമെന്ന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് റീജിയണല്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കിടപ്പ് രോഗികള്‍ക്കായുള്ള മസ്റ്ററിംഗ് ഡിസംബര്‍ ഒന്നുമുതല്‍ അഞ്ച് വരെ നടക്കും. നവംബര്‍ 29നകം ബന്ധപ്പെട്ട പ്രാദേശിക പഞ്ചായത്ത് സെക്രട്ടറിയെ രോഗിയുടെ പെന്‍ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ കിടപ്പു രോഗികളുടെ കുടുംബാംഗങ്ങള്‍ അറിയിക്കണം. മസ്റ്ററിംഗ് നടത്താത്ത ഗുണഭോക്താക്കള്‍ക്ക് അടുത്ത ഗഡുമുതല്‍ പെന്‍ഷന്‍ അനുവദിക്കില്ലെന്നും അറിയിപ്പില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2325483.
(പി.ആര്‍.പി. 1229/2019)

 

date