Skip to main content

യോഗം ചേര്‍ന്നു

 

    ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സ്ഫിയര്‍ ഇന്ത്യയും ചേര്‍ന്ന് തയ്യാറാക്കുന്ന ദുരന്ത നിവാരണ പദ്ധതിയുടെ രൂപീകരണ ആലോചനാ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.  ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അനു. എസ് നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, സമാനമേഖലയില്‍ മുന്‍പരിചയമുള്ള വ്യക്തികള്‍, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ ജില്ലയിലെ അപകടസാധ്യതാ മേഖലകളെക്കുറിച്ചും, തീരദേശ മേഖലകളെക്കുറിച്ചും ഇവിടങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ചര്‍ച്ച ചെയ്തു.
(പി.ആര്‍.പി. 1237/2019)

 

date