ലോക പൈതൃകവാരത്തിന് തുടക്കം
ലോക പൈതൃകവാരത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം മ്യൂസിയം ഓഡിറ്റോറിയത്തില്‍ വി.കെ.പ്രശാന്ത് എം.എല്‍എ നിര്‍വഹിച്ചു. നമ്മുടെ തനത് പൈതൃകത്തെ സംരക്ഷിക്കുന്നതോടൊപ്പം അവയുടെ മൂല്യം മനസിലാക്കി വരും തലമുറയ്ക്ക് കൈമാറുകയാണ് വേണ്ടതെന്ന് എം.എല്‍.എ പറഞ്ഞു. പൈതൃകവാരത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടക്കും. പ്രത്യേക പ്രദര്‍ശനം, സെമിനാര്‍, പ്രബന്ധരചന, പ്രശ്നോത്തരി, ചിത്രരചനാ മത്സരം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ നടക്കും. ചടങ്ങില്‍ തിരുവനന്തപുരം നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പാളയം രാജന് അധ്യക്ഷത വഹിച്ചു. മ്യൂസിയം മൃഗശാല ഡയറക്ടര്‍ എസ്.അബു സ്വാഗതവും ആര്‍ട്ട് മ്യൂസിയം സൂപ്രണ്ട് പി.എസ്.മഞ്ജുള ദേവി നന്ദിയും പറഞ്ഞു. ചിത്രകാരി എസ്. ഉമാമഹേശ്വരി, മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര് ചന്ദ്രന്‍പിള്ള, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ കെ.ആര് സോന, പുരാരേഖ വകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍, സാംസ്കാരിക കാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ. ഗീത എന്നിവര്‍ സംബന്ധിച്ചു.
(പി.ആര്.പി. 1242/2019)
- Log in to post comments