Skip to main content

യെല്ലോ ലൈന്‍ ക്യാമ്പയിന്‍ തുടങ്ങി

 

    ആനാട് ഗ്രാമപഞ്ചായത്തില്‍ യെല്ലോ ലൈന്‍ ക്യാമ്പയിനിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് നിര്‍വഹിച്ചു. ജില്ലയിലെ വിദ്യാലയങ്ങളുടെ പരിസരം സമ്പൂര്‍ണ പുകയില വിമുക്തമാക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് യെല്ലോ ലൈന്‍. പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലും ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇതിന്റെ ഭാഗമായി ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും.

    ചുള്ളിമാനൂര്‍ എസ്.എച്ച്.യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അക്ബര്‍ ഷാന്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വ്യാപാര-വ്യവസായി സംഘടനാ പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 1250/2019)

 

 

date