Skip to main content

വിജിലന്‍സ് കമ്മിറ്റി യോഗം ചേര്‍ന്നു

 

    അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗം എ.ഡി.എം വി.ആര്‍. വിനോദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.  ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. എല്ലാ വകുപ്പുകളും ജില്ലാതല വിജിലന്‍സ് സെല്‍ ഏര്‍പ്പെടുത്തിയാല്‍ അഴിമതി പൂര്‍ണമായി തടയാനും പൊതുജനങ്ങള്‍ക്ക് ഉടനടി സേവനം ലഭ്യമാക്കാനും കഴിയുമെന്ന് എ.ഡി.എം പറഞ്ഞു. പൊതുജനങ്ങള്‍ക്ക് നേരിട്ടു പരാതി പറയാനുള്ള അവസരം യോഗത്തില്‍ ലഭിച്ചു. വിജിലന്‍സ്, പോലീസ് ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോസ്ഥരും പങ്കെടുത്തു.
(പി.ആര്‍.പി. 1283/2019)

 

date